അയൽവാസിയായ 5 വയസുകാരിയെ 7 വയസുകാരൻ പീഡിപ്പിച്ചതായി പരാതി

അയൽവാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അഞ്ചുവയസ്സുകാരിയുടെ അമ്മ പരാതിയിൽ പറയുന്നു.

ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ദേഹത് ജില്ലയിലെ അക്ബർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അക്ബര്‍പുര്‍ പൊലീസ് കേസെടുത്തത്. ഐപിസി 376, പോക്സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അക്ബർപൂർ കോട്വാലി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സതീഷ് സിംഗ് പറഞ്ഞു. നിയമോപദേശം ലഭിച്ച ശേഷമേ കേസിൽ തുടർനടപടി സ്വീകരിക്കൂ.

Related Articles

Back to top button