അയ്യപ്പൻ പൂജയ്ക്കായി പോയി… മടങ്ങിവന്നിട്ടില്ല, ബിന്ദു പത്മനാഭന്റെ വീട്ടിൽ ഷാഫി….

ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെ വീട്ടിൽ കൂടുതൽ ആളുകളെ നരഹത്യക്ക് ഇരയാക്കിയോ എന്ന സംശയം ബാക്കി നിൽക്കുന്നു. മുമ്പു നടന്ന തീരോധാനങ്ങളും സജീവമായി ചർച്ചകളിൽ നിറയുകയാണ്. ഭഗവൽ സിങിന്റെ വീടിന് 100 മീറ്റർ മാത്രം അകലെ താമസിച്ചിരുന്ന അയ്യപ്പൻ ഊരാളിയെ കാണാതായിട്ട് 27 വർഷം പിന്നിട്ടു. കായംകുളം കൊച്ചുണ്ണിയെ പ്രതിഷ്ഠിച്ചിരുന്ന ഇടപ്പാറമലയിലെ ഊരാളിയായിരുന്ന അയ്യപ്പൻ (60), 1995ൽ ഗുജറാത്തിൽ ഒരു പൂജയ്ക്കായി പോയ ശേഷമാണ് കാണാതാകുന്നത്.അതിനുശേഷം ഇടപ്പാറമലയിൽ അയ്യപ്പൻ ഊരാളിയുടെ കുടുംബത്തിന് ഉണ്ടായിരുന്ന സ്ഥാനങ്ങൾ നഷ്ടപ്പെട്ടതായി അദ്ദേഹത്തിന്റെ വീട്ടുകാർ പറയുന്നു. അക്കാലത്ത് ഇടപ്പാറമലയിൽ ഭഗവൽസിങ് പതിവായി ചെന്നിരുന്നതായും പറയുന്നു. ഊരാളിമാർ ഇടപ്പാറമലയിൽ അനുഷ്ഠിച്ചുവന്ന പൂജാരീതികൾ ഭഗവൽസിങ്ങിന് വശമുണ്ടായിരുന്നതായും അയ്യപ്പൻ ഊരാളിയുടെ വീട്ടുകാർ പറയുന്നു. ഇതോടെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ കേസിലും അന്വേഷണത്തിന് അവസരം ഒരുങ്ങിയേക്കും.നിരവധി സ്ത്രീകളെ ഉന്നമിട്ട ഷാഫി ബിന്ദു പത്മനാഭന്റെ വീട്ടിലും എത്തിയോ എന്നാണ് മറ്റൊരു സംശയം.ഭാഗവൽ സിങിനെ ചുറ്റിപ്പറ്റി സന്ദേഹങ്ങൾ ഉയരുന്നതു പോലെ പ്രതി മുഹമ്മദ് ഷാഫിയുടെ കാര്യത്തിലും അടിമുടി ദുരൂഹതകളാണ് നിലനിൽക്കുന്നത്. കൂടുതൽ ആളുകളുടെ തിരോധാനത്തിൽ ഷാഫിക്ക് പങ്കുണ്ടോ എന്ന സംശയങ്ങളാണ് ശക്തമായിരിക്കുന്നത്. ഒൻപതു വർഷം മുൻപു ചേർത്തലയിൽ നിന്നു കാണാതായ ബിന്ദു പത്മനാഭന്റെ വീട്ടിൽ നരബലിക്കേസിലെ പ്രതി മുഹമ്മദ് ഷാഫി വന്നിരുന്നോ എന്നാണ് ഇപ്പോൾ പ്രദേശവാസികളുടെ സംശയം. ഈ അ്ഭ്യൂഹം ശക്തമായതോടെ രഹസ്യ അന്വേഷണം തുടങ്ങിയതായി വിവരം.കോടികളുടെ സ്വത്തിന് ഉടമയായ ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ പത്മാ നിവാസിൽ ബിന്ദു പത്മനാഭനെ (51) 2013ൽ ആണു കാണാതായത്. കേസ് ക്രൈംബ്രാഞ്ചാണ് ഇപ്പോൾ അന്വേഷിക്കുന്നത്.വിദേശത്തായിരുന്ന ബിന്ദുവിന്റെ സഹോദരൻ പി.പ്രവീൺ 2017ലാണ് ബിന്ദുവിനെ കാണാനില്ലെന്നു പരാതി നൽകിയത്. ആദ്യം ലോക്കൽ പൊലീസും പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് ഏറ്റെടുത്തു. ബിന്ദു ജീവിച്ചിരിപ്പുണ്ടോ എന്നതു പോലും നിലവിൽ വ്യക്തമല്ല.നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ കണ്ടതോടെയാണ് പ്രദേശവാസികളിൽ ചിലരും ബിന്ദുവിന്റെ കുടുംബവും സംശയമുന്നയിച്ചത്. ബിന്ദുവിന്റെ പിതാവ് പത്മനാഭൻ 2002ലാണ് മരിച്ചത്. അന്നു സംസ്‌കാരച്ചടങ്ങുകളിൽ ഷാഫിയെ പോലൊരു അപരിചിതൻ വന്നെന്ന വിവരമാണ് അന്വേഷണസംഘത്തിനു നൽകിയിരിക്കുന്നത്.നേരത്തേയുള്ള മൊഴിയെടുക്കലിൽ ഇങ്ങനെ ഒരാളെക്കുറിച്ചു കുടുംബം പറഞ്ഞിട്ടുമുണ്ട്.ഭാര്യയും മകനും അടങ്ങുന്ന കുടുംബവുമായാണ് അന്നു വന്നത്. രണ്ടു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചു. ബിന്ദുവിനൊപ്പം അധികാരത്തോടെ ഓരോ കാര്യത്തിലും ഇടപെട്ടതിനാലാണ് ഏറെപ്പേർ വന്ന സംസ്‌കാരച്ചടങ്ങിൽ ഇയാൾ ശ്രദ്ധിക്കപ്പെട്ടത്. പിതാവ് മരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് സ്വത്തുക്കൾ ബിന്ദുവിന്റെ പേരിലാക്കിയിരുന്നു. ഇതു മനസ്സിലാക്കിയാകണം അയാൾ വന്നതെന്നും 4 മാസം മുൻപ് അമ്മ അംബികാദേവി മരിച്ചപ്പോൾ അയാളെ കണ്ടില്ലെന്നുമുള്ള വിവരവും കൈമാറിയിട്ടുണ്ട്.

Related Articles

Back to top button