അയോഗ്യതയുടെ പരീക്ഷണം മറികടന്ന് അമൻ……4.6 കിലോ ഭാരം കുറച്ചത് പത്ത് മണിക്കൂറ് കൊണ്ട്….
പുരുഷ ഗുസ്തി 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയ അമൻ ഷെഹ്റാവത്ത് പത്ത് മണിക്കൂറിൽ കുറച്ചത് 4.6 കിലോ ഗ്രാം ഭാരം. സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ അമന്റെ ഭാരം 61.5 കിലോഗ്രാമായി കൂടിയിരുന്നു. പീന്നിട് വെങ്കല മെഡൽ പോരാട്ടത്തിന് വേണ്ടിയാണ് അമൻ ഷെഹ്റാവത്ത് ഭാരം കുറച്ചത്. സെമി ഫൈനലിൽ ലോക ചാമ്പ്യനും ഒന്നാം നമ്പറുമായി ജപ്പാൻ താര ഹിഗുച്ചിയോട് പരാജയപ്പെട്ടതോടെയാണ് അമൻ വെങ്കല മത്സരത്തിലേക്കെത്തിയത്.