അമ്മ വേദിയിൽ വിഷമം പറഞ്ഞ് ഇടവേള ബാബു….കാരണം….

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ വാർഷിക യോഗത്തിൽ വിഷമം പങ്കുവെച്ച് മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു. സമൂഹ മാധ്യമങ്ങളിൽ തന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു. തന്നെ ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു. ആരിൽ നിന്നും സഹായം കിട്ടിയില്ല. നിയുക്ത ഭരണ സമിതിക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാവരുത് എന്ന് അദ്ദേഹം പറഞ്ഞു.

ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ ‘പെയ്ഡ് സെക്രട്ടറി’ ആണെന്ന് ചിലർ പ്രചരിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ഇടവേള ബാബു പറഞ്ഞു. ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു

Related Articles

Back to top button