അമ്മ വഴക്കു പറഞ്ഞു, ആ വിഷമത്തില്‍ ഇറങ്ങിപോന്നു, പിന്നൊന്നും അറിയില്ല’; കുട്ടിയുടെ ആദ്യ പ്രതികരണം.

‘അമ്മ വഴക്കു പറഞ്ഞു, ആ വിഷമത്തില്‍ ഇറങ്ങിപോന്നു, പിന്നൊന്നും അറിയില്ല’ എന്നായിരുന്നു കണ്ടെത്തിയതിന് ശേഷം കുട്ടിയുടെ പ്രതികരണമെന്ന് വിശാഖപട്ടണത്തെ മലയാളി സമാജം നേതാവ് എന്‍എം പിള്ള. താംബരം എക്‌സ്പ്രസ് ട്രെയിനില്‍ കുട്ടി ഉണ്ടാവാം എന്ന സംശയം ചിലര്‍ സൂചിപ്പിച്ചതിനെ തുടര്‍ന്ന് മലയാളി സമാജം പ്രവര്‍ത്തകര്‍ വിശാഖ പട്ടണം സ്റ്റേഷനില്‍ എത്തിയിരുന്നു. നാല് മണിക്കൂറോളം വൈകിയാണ് ട്രെയിനെത്തിയത്. ഓരോ ബോഗികളിലും കയറി പരിശോധിച്ചു. തുടര്‍ന്നാണ് മുന്‍വശത്തെ ബോഗിയില്‍ നിന്ന് ബെര്‍ത്തില്‍ കിടക്കുന്ന തരത്തില്‍ കുട്ടിയെ കണ്ടെത്തിയതെന്ന് എന്‍ എം പിള്ള പറഞ്ഞു.

Related Articles

Back to top button