അമ്മയെ വെടിവെച്ചും ഭാര്യയയെ വെട്ടിയും മക്കളെ എറിഞ്ഞും കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു…

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ യുവാവ് കുടുംബത്തെ കൂട്ടമായി കൊല ചെയ്ത് ആത്മഹത്യ ചെയ്തു. ലഖ്നൗവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരിലെ രാംപൂര്‍ മഥുരയിലെ പാല്‍ഹാപൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. മയക്കുമരുന്നിന് അടിമയും മദ്യപാനിയുമായ അനുരാഗ് സിംഗ് (42) പല്ഹാപൂരിലെ വീട്ടില്‍ വച്ച് ജീവനൊടുക്കുന്നതിന് മുമ്പാണ് തന്റെ കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.ഭാര്യ പ്രിയങ്കയെ (40) കത്തി കൊണ്ട് വെട്ടിവീഴ്ത്തുന്നതിന് മുമ്പ് അമ്മ സാവിത്രിയെ (65) വെടിവച്ചു കൊന്നു. തുടര്‍ന്ന് 12, 9, 6 വയസ്സ് പ്രായമുള്ള മൂന്ന് മക്കളെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. പിന്നീട് ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. വിവിധ ലഹരിക്കടിമയായ യുവാവിനെ ലഹരിമുക്ത കേന്ദ്രത്തില്‍ ആക്കണമെന്ന് പറഞ്ഞ് കുടുംബം പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button