അമ്മയെ മകൾ വെട്ടിക്കൊന്നു..
കോട്ടയം: കോട്ടയം മറ്റക്കര പാദുവയിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. പാദുവ സ്വദേശിനി ശാന്ത(65)യാണ് മകളുടെ വെട്ടേറ്റ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. കുറ്റകൃത്യത്തിന് പിന്നിൽ മകൾ രാജേശ്വരിയാണെന്നും ഇവർക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. അമ്മയും മകളും മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്.