അമ്മയെ മകന്‍ കൊലപ്പെടുത്തിയത്… മദ്യപിക്കാൻ പണം നൽകാത്തതിന്…. ക്രൂരത മുമ്പും…..

മാവേലിക്കര- ഭരണിക്കാവ് തെക്ക് ആയിരംകുന്ന് പുത്തന്‍തറയില്‍ മോഹനന്റെ ഭാര്യ രമ (53) ആണ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്യപിക്കാൻ പണം ചോദിച്ചിട്ട് നല്‍കിയില്ലെന്ന കാരണത്താലാണ് മകന്‍ അമ്മയെ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് 1.45 നായിരുന്നു സംഭവം. മോഹനന്റെയും രമയുടെയും ഇളയ മകന്‍ നിധിന്‍ (28) രമയെ കഴുത്തില്‍ കയര്‍ മുറുക്കി മര്‍ദിച്ചുവെന്ന് കുറത്തികാട് പൊലീസ് പറയുന്നു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മൂത്തമകന്‍ മിഥുനും സുഹൃത്തും വീട്ടിലെത്തിയപ്പോഴാണ് അവശനിലയില്‍ കിടക്കുന്ന രമയെ കണ്ടത്. തുടര്‍ന്ന് പൊലീസ് എത്തിയാണ് രമയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

ലഹരിക്കടിമയായ നിഥിന്‍ സ്ഥിരം വീട്ടില്‍ കലഹമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്വന്തം വീട്ടിൽ മകൻ്റെ ശല്യം സഹിക്കാനാവാതെ രമയും കുടുംബവും വാടക വീടുകളിലായിരുന്നു താമസം. അടുത്തിടെയാണ് വീട്ടിൽ താമസത്തിനെത്തിയത്. വീണ്ടും ശല്യം തുടർന്നപ്പോൾ മിഥുനും രമയും രാത്രിയിൽ അയൽ വീടുകളിൽ ഉറങ്ങാൻ തുടങ്ങി. രമയുടെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിലേക്ക് പോകാനിരിക്കെയാണ് കൊല്ലപ്പെട്ടത്. തൊഴിലുറപ്പു തൊഴിലാളിയാണ്. മൃതദേഹം കറ്റാനം സെൻ്റ് തോമസ് മിഷൻ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ വ്യാഴം നടക്കും.

Related Articles

Back to top button