അമ്മയുടെ നറുക്കെടുപ്പില്‍ ബമ്പറടിച്ച് മണിക്കുട്ടന്
താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. മലയാളത്തിലെ താരസംഗമത്തിനു കൂടിയാണ് ഗോകുലം പാര്‍ക്ക് സാക്ഷ്യം വഹിച്ചത്. യോഗത്തിനെത്തിയ നടീനടന്‍മാരുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അമ്മ നടത്തിയ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടന്‍ മണിക്കുട്ടന്‍. പ്രസിഡന്‍റ് മോഹന്‍ലാലില്‍ നിന്നാണ് മണിക്കുട്ടന്‍ സമ്മാനം ഏറ്റുവാങ്ങിയത്.