‘അമ്മ’യുടെ ഓഫിസിൽ പോലീസ് പരിശോധന..രേഖകൾ പിടിച്ചെടുത്തു…
താര സംഘടനയായ അമ്മയുടെ ഓഫിസിൽ പോലീസ് പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.ഇരുവരും സംഘടനയുടെ ഭാരവാഹികളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ ഇവിടെനിന്നും പിടിച്ചെടുത്തു.
അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഇടവേള ബാബു പ്രത്യേക അന്വേഷണ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് ലൈംഗികാരോപണം എന്നാരോപിച്ചാണ് പരാതി നല്‍കിയത്.