അമ്പാടി കണ്ണന്റെ ഓരോ വികൃതികളെ… അര്‍ധരാത്രി രോഗിയായി വന്നു…വനിത ഡോക്ടറെ കടന്ന് പിടിച്ച് ലൈംഗികമായി ആക്രമിച്ചു…
ആലപ്പുഴ കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.അര്‍ധരാത്രി ഒരുമണിക്കാണ് സംഭവം. അസുഖബാധിതനാണെന്ന് പറഞ്ഞാണ് ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണന്‍ കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ചികിത്സിക്കുന്നതിനിടയില്‍ പ്രതി ഡോക്ടറെ കടന്ന് പിടിച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരെയും ഇയാള്‍ മര്‍ദിച്ചു. അമ്പാടി കണ്ണന്‍ മുന്‍പും സമാനമായ കേസില്‍ പ്രതിയാണ്. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളയായി പോലീസ് സംശയിക്കുന്നു.354(എ) ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.