അമ്പലപ്പുഴ പുറക്കാട് ചാരായം പിടികൂടി

അമ്പലപ്പുഴ: പുറക്കാട് വില്പനയ്ക്കായി വാറ്റിയ 7.8 ലിറ്റർ ചാരായവും 40 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. പുറക്കാട് പഞ്ചായത്ത് നാഗപറമ്പ് വീട്ടിൽ ജിനിമോനെ(49) എക്സൈസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എസ്.മധുവും സംഘവും ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ചാരായം പിടിച്ചെടുത്തത്. ശിവരാത്രിയോട് അനുബന്ധിച്ചു വില്പനയ്ക്കയാണ് ചാരായം വാറ്റിയത്.

Related Articles

Back to top button