അമ്പലപ്പുഴയിൽ 3 കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസ് പ്രതികൾ അറസ്റ്റിൽ…
ഓപ്പറേഷൻ ഡി.ഹണ്ടിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ 3 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.എസ്.എൽ പുരം എസ്.എൻ കോളേജിന് മുന്നിൽവെച്ച് ഹരിപ്പാട് പോലിസ് സ്റ്റേഷനിലെ കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസ് പ്രതികളായ ഹരിപ്പാട് കുമാരപുരം പീടികയിൽ തോമസിൻ്റെ മകൻ ടോം ( 29 ), ഹരിപ്പാട് ചെറുതന മംഗലത്ത് വീട്ടിൽ അഭിജിത്ത് (35) എന്നിവരാണ് അറസ്റ്റിലായത്.ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ,മാരാരിക്കുളം പോലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
റോഡു മാർഗ്ഗം വൻ തോതിൽ കഞ്ചാവ് കടത്തുന്നുവെന്ന് ജില്ലാ പോലിസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി
ബി. പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡി.വൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പ്രതികളെ പിടികുടിയത് . ഇവർ ഒഡിഷയിൽ നേരിട്ട് പോയി ഗഞ്ചാവ് വാങ്ങി എറണാകുളം, ആലപ്പുഴ ജില്ലകളിൽ മൊത്ത കച്ചവടമാണ് നടത്തിയിരുന്നത്. ഒരുവർഷമായി എറണാകുളത്ത് പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് ഗഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു .നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി യുടെ നിർദ്ദേശാനുസരണം ലഹരി വിരുദ്ധ സ്ക്വാഡ് ജില്ലയിലുള്ള ക്രിമിനൽ സംഘങ്ങളെ നിരീക്ഷിച്ചതിന്റെ ഫലമായണ് ഇരുവരെയും പിടികൂടാൻ സാധിച്ചത് .