അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ മരം വീണ് മേൽക്കൂര തകർന്നു…
അമ്പലപ്പുഴ : ശക്തമായ കാറ്റിൽ വീടിൻ്റെ മുകളിൽ മരങ്ങൾ കടപുഴകി വീണ് മേൽക്കൂര തകർന്നു . അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ അറക്കൽ പ്രതാപ കുമാറിൻ്റെ വീടിനു മുകളിലാണ് മരങ്ങൾ മറിഞ്ഞു വീണതിനെ തുടർന്ന് നാശനഷ്ടം സംഭവിച്ചത് .തിങ്കളാഴ്ച്ച ഉച്ചയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ കുടംപുളിമരവും ,മാവും മറിഞ്ഞു വീഴുകയായിരുന്നു .ഇതേ തുടർന്ന് വീടിൻ്റെ അടുക്കള ഭാഗം ഭാഗികമായി തകരുകയും മേൽകൂരയ്ക്കും കാര്യമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.