അമ്പലപ്പുഴയിൽ വ്യാപക മോഷണം..മോഷ്ടാവിന്റെ ദൃശ്യങ്ങൾ പുറത്ത്…
അമ്പലപ്പുഴ: വളഞ്ഞവഴിയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക കവർച്ചാശ്രമം. വളഞ്ഞവഴി
ജംഗ്ഷന് പടിഞ്ഞാറ് കടപ്പുറം റോഡിൽ പ്രവർത്തിക്കുന്ന ആറോളം കടകളിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണ ശ്രമം ഉണ്ടായത്.
ചന്ദ്ര ബോസ്, താജു, അബ്ദുൽ ഖാദർ, നൗഷാദ്, ഷുക്കൂർ, ഷാജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളിലാണ് കവർച്ച നടന്നത്. പലയിടങ്ങളിലും അലമാരയിൽ സൂക്ഷിച്ചിരുന്ന നാണയതുട്ടുകൾ നഷ്ടമായി. ഷട്ടർ തകർത്താണ് മോഷ്ടാവ് കടക്കുള്ളിൽ കയറിയത്. ഈ സമയം അതുവഴി വന്ന മൽസ്യതൊഴിലാളികളെ കണ്ട് മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. ഇയാളുടെ ചിത്രം വിവിധ കടകളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രാത്രിയിൽ തന്നെ പോലീസെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.