അമ്പലപ്പുഴയിൽ വിരണ്ട് ഓടിയ പോത്ത് കടലിൽ ചാടി
അമ്പലപ്പുഴ: അറവിനു കൊണ്ടുവന്ന പോത്ത് വിരണ്ടോടി കടലിൽ ചാടി. അമ്പലപ്പുഴ വളഞ്ഞവഴിതീരത്ത് ഇന്ന് ഉച്ചക്ക് 2 മണിയോടെ ആയിരുന്നു സംഭവം. വിരണ്ടോടിയ പോത്തിൻ്റെ പിന്നാലെ നാട്ടുകാരും ഓടിയതോടെ പോത്തിന്റെ വേഗത കൂടി.മൂന്ന് കിലോമീറ്റർഓളം ദൂരം ഓടിയ പോത്ത് കാക്കാഴം ഭാഗത്ത് കടൽത്തീരത്ത് എത്തി കടലിലേക്ക് ചാടുകയായിരുന്നു. കൂടുതൽ ആഴത്തിലേക്ക് നീന്തി കൊണ്ടിരുന്ന പോത്തിനെ പിന്നാലെ നീന്തിയെത്തി പിടികൂടാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഒടുവിൽ സമീപത്തുണ്ടായിരുന്ന രണ്ട് പൊന്തുവള്ളക്കാരുടെ സഹായത്തോടെ പോത്തിനെ പിന്തുടർന്നു പിടികൂടി കരയിൽ എത്തിക്കുകയായിരുന്നു.