അമ്പലപ്പുഴയിൽ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു…
അമ്പലപ്പുഴ: ബൈക്ക് ഇടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വൃക്ഷവിലാസം തോപ്പിൽ
യൂസഫ് (67) ആണ് മരിച്ചത്. പുന്നപ്ര കുറവൻതോട് ജങ്ഷന് പടിഞ്ഞാറ് മാക്കി മുക്കിൽ നടത്തുന്ന ചായക്കട അടച്ച് തിങ്കൾ രാത്രി 8.30 ഓടെ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴായ്ച്ച മരിക്കുകയായിരുന്നു.