അമ്പലപ്പുഴയിൽ റോഡ് സൈഡിൽ കുറെ നാളായി നിർത്തിയിട്ടിരുന്ന ജീപ്പിന് തീ പിടിച്ചു…

അമ്പലപ്പുഴ: തത്തംപള്ളി ഗ്രൗണ്ടിന്റെ മുൻവശം റോഡ് സൈഡിൽ കുറെ നാളായി നിർത്തിയിട്ടിരുന്ന ജീപ്പിന് തീപിടിച്ചു.കെ.എൽ. 01 പി 3020 നമ്പർ മഹീന്ദ്ര ജീപ്പിനാണ് തീ പിടിച്ചത്.വൈകിട്ട് 4 ഓടെ ആയിരുന്നു തീ പടർന്നത്.വാഹത്തിനുള്ളിൽ പ്ലാസ്റ്റിക് വേസ്റ്റും ,ഒഴിഞ്ഞ മദ്യകുപ്പികളും ഉണ്ടായിരുന്നു .കുപ്പികളും പൊട്ടിത്തെറിച്ചു. അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. വാഹനത്തിന്റെ ഉടമസ്ഥനെ ആർക്കും അറിയില്ല .

Related Articles

Back to top button