അമ്പലപ്പുഴയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ…

അമ്പലപ്പുഴ: സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ. വെള്ളക്കിണർ ഇർഷാദ് പള്ളിക്ക് സമീപം കണിയാംപറമ്പ് മുഹമ്മദ് ഇഹ്‌സാൻ (22 ) ആണ് പൊലീസിന്റെ പിടിയിലായത്. 7.66 ഗ്രാം എം.ഡി.എം.എ യുവാവിന്റെ പക്കൽ നിന്നും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആലപ്പുഴ സൗത്ത് പൊലിസും ചേർന്ന് കണ്ടെടുത്തു.മാസങ്ങളായി ബാംഗ്ലൂരിൽനിന്നും നാട്ടിലെത്തി എം.ഡി.എം.എ വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ .കർണാടക ഉടുപ്പിയിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുകയാണ് ഇഹ്‌സാൻ . നാട്ടിൽ വരുമ്പോൾ ബാംഗ്ലൂരിൽ പോയി എം.ഡി.എം.എ വാങ്ങി നാട്ടിൽ കൊണ്ടുവന്ന് കച്ചവടം നടത്തിവരികയായിരുന്നു.
കുറച്ചു ദിവസമായി ആലപ്പുഴ ടൗൺ ഭാഗങ്ങളിൽ ആണ് ലഹരി വസ്തുക്കൾ വിൽക്കുന്നതിനായി ഇയാൾ തിരഞ്ഞെടുത്തിരുന്നത്. ബംഗ്ളുരിൽ പോയി വാങ്ങി നാട്ടിൽ എത്തിച്ച് നല്ല രീതിയിൽ വിൽപ്പന നടത്തുന്നുവെന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ രഹസ്യമായി നിരിക്ഷിച്ച് വരികയായിരുന്നു . ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഡി.വൈ.എസ്.പി ബി പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡി.വൈ.എസ്.പി വിജയൻ്റെ നേതൃത്വത്തിലുള്ള ആലപ്പുഴ സൗത്ത് സി.ഐ കെ.പി. തോംസൺ .എസ് .ഐ ജോമോൻ ,എസ്.ഐ അശോകൻ, എസ്.സി.പി.ഒ വിനു, സി.പി.ഒ തൻസി എന്നിവരാണ് പ്രതിയെ പിടികുടിയത്.




