അമ്പലപ്പുഴയിൽ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ…

അമ്പലപ്പുഴ:യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ.പുന്നപ്ര നോർത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വാടയ്ക്കൽ തൈപ്പറമ്പിൽ വീട്ടിൽ വിൻസന്റ് (പൊന്നപ്പൻ) ൻ്റെ മകൻ, പത്രോസ് ജോൺ (34)നെ
ആണ് കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തത്. സാമുഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സ്യഷ്ടിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്.

പത്രോസ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം പ്രകാരമുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സമാധാന ലംഘന പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനുവേണ്ടി കാപ്പ ആക്ട് പ്രകാരം അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.ഉത്തരവിന്റെ അടിസ്ഥാനത്തിൽ പത്രോസ് ജോണിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി . പുന്നപ്ര പൊലീസ് സ്റ്റേഷൻ, ആലപ്പുഴ സൌത്ത് പൊലീസ് സ്റ്റേഷൻ, എളമക്കര പൊലീസ് സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതക ശ്രമം, മയക്കുമരുന്ന് വിൽപന, ആർമ്സ്, റോബറി കേസ്സുകൾ ഉൾപ്പടെ 25 ഓളം കേസ്സുകളിൽ പ്രതിയാണ്.

Related Articles

Back to top button