അമ്പലപ്പുഴയിൽ മൈക്രോ ഫിനാൻസ് പിരിവുകാർ ബഹളം ഉണ്ടാക്കി…. സാനിറ്റൈസർ കുടിച്ച വീട്ടമ്മ…..

അമ്പലപ്പുഴ: മൈക്രോ ഫിനാൻസ് പിരിവുകാർ കടയിൽ വന്ന് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ ആമയിട കണ്ടത്തിൽ ശ്രീകല (62) നെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആമയിടയിൽ തയ്യൽ കട നടത്തി വരുന്ന ശ്രീകല അമ്പലപ്പും മുത്തൂറ്റിൽ നിന്നും 50,000 രൂപയും, തോട്ടപ്പള്ളി ആശീർവാദ് ഫിനാൻസിൽ നിന്നും 43,000 രൂപയും മൈക്രോ വായ്പ എടുത്തിരുന്നു. മുത്തൂറ്റിന് 2450 രൂപയും, ആശീർവാദിന് 750 രൂപയും ബുധനാഴ്ച അടക്കേണ്ടതായിരുന്നു. വൈകിട്ട് 6 ഓടെ രണ്ടു ഫിനാൻസുകാരും പിരിവിനായി എത്തിയപ്പോൾ പണം രാത്രിയിലേ കിട്ടൂ, ഗൂഗിൾ പേ ചെയതു തരാമെന്നു പറഞ്ഞെങ്കിലും അവർ ബഹളം വെച്ചു. തുടർന്ന് ശ്രീകല കടയിൽ ഉണ്ടായിരുന്ന സാനിറ്റൈസർ എടുത്തു കുടിച്ചു. അവശനിലയിലായ ഇവരെ സമീത്തുണ്ടായിരുന്നവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു.

Related Articles

Back to top button