അമ്പലപ്പുഴയിൽ മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു…
അമ്പലപ്പുഴ: വാടയ്ക്കൽ തീരത്ത് മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പുന്നപ്ര വടക്കു പഞ്ചായത്ത് പതിനാറാം വാർഡ് പാനേഴത്ത് വീട്ടിൽ നിക്ലാവ് ( കാക്കിൾ 54 ) ആണ് മരിച്ചത്.പുലർച്ചെ പൊന്തുവള്ളത്തിൽ കടലിൽ മത്സ്യബന്ധനം നടത്തി മടങ്ങി വന്ന് വല കുടയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തീരത്തുണ്ടായിരുന്നവർ നിക്ലാവിനെ ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം വെെെകിട്ടോടെ പറവൂർ സെൻ്റ് ജോസഫ് ഫെറോന പള്ളി സെമിത്തേരിയിൽ അടക്കി.
ഭാര്യ – ജാൻസി.



