അമ്പലപ്പുഴയിൽ മകളെ തലക്കടിച്ച് പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ…

അമ്പലപ്പുഴ: മദ്യലഹരിയിൽ മകളെ തലക്കടിച്ച് പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ.
തകഴി മുക്കട ഹരിജൻ വീട്ടിൽ അഭിലാഷ് (43)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.വെള്ളിയാഴ്ച രാത്രിയിൽ 15 കാരിയായ മകളുമായി മദ്യലഹരിയിൽ വാക്കേറ്റമുണ്ടാകുകയും കമ്പിവടി ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്.മകൾ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.




