അമ്പലപ്പുഴയിൽ പതിനാറുകാരിയെ കടന്ന് പിടിച്ചു..പോക്സോ കേസിൽ കമ്പ്യൂട്ടർ സെൻ്റർ നടത്തിപ്പുകാരൻ അറസ്റ്റിൽ….

അമ്പലപ്പുഴ : പതിനാറു വയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ കമ്പ്യൂട്ടർ സെൻ്റർ നടത്തിപ്പുകാരൻ അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് ചിറയിൽ വീട്ടിൽ ശ്രീകുമാർ (51)ആണ് അറസ്റ്റിലായത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ ശ്രീകുമാർ നടത്തുന്ന കമ്പ്യൂട്ടർ സെൻ്ററിലെത്തിയ ഇയാളുടെ സുഹൃത്തിൻ്റെ മകളെയാണ് ശ്രീകുമാർ കടന്നു പിടിച്ചത്.

കഴിഞ്ഞ 16 നായിരുന്നു സംഭവം. പ്ലസ് വൺ അലോട്ട്മെൻ്റ് പരിശോധിക്കാൻ കമ്പ്യൂട്ടർ സെൻ്ററിലെത്തിയതായിരുന്നു കുട്ടി. ഈ സമയം സെൻ്ററിൽ മറ്റാരുമുണ്ടായിയിരുന്നില്ല. സംഭവം ബന്ധുവിനെ അറിയിച്ച കുട്ടിയെക്കുറിച്ച് ഇയാൾ പിന്നീട് അപവാദങ്ങൾ പ്രചരിപ്പിച്ചു.
ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിനു നൽകിയ പരാതിയിൽ ഉറച്ചുനിന്നതോടെയാണ് ശ്രീകുമാറിനെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു

Related Articles

Back to top button