അമ്പലപ്പുഴയിൽ ജോലി കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു…

അമ്പലപ്പുഴ: പുന്നപ്രയിൽ ജോലി കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു.
പുന്നപ്ര തെക്കു പഞ്ചായത്ത് ഒന്നാം വാർഡ് ഈരശേരിൽ വീട്ടിൽ യേശുദാസ് (ഉണ്ണി) യുടെ ഭാര്യ കൊച്ചുത്രേസ്യ ഉഷ 49) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി പീലിംഗ് ഷെഡിൽ നിന്ന് മടങ്ങി വീട്ടിലേക്കുള്ള സാധനങ്ങളുമായി ട്രാക്കിലൂടെ വീട്ടിലേക്ക് മടങ്ങവെ ആയിരുന്നു അപകടം.മണ്ഡപം ലെവൽ ക്രോസിന് സമീപമായിരുന്നു മൃതദേഹം കാണപ്പെട്ടത്.വിവരം അറിഞ്ഞ് പുന്നപ്ര പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം ഞായറാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.

Related Articles

Back to top button