അമ്പലപ്പുഴയിൽ കുഴഞ്ഞ് വീണ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു…
അമ്പലപ്പുഴ :ബോട്ടിൽ കുഴഞ്ഞു വീണ ജലഗതാഗത വകുപ്പ് ജീവനക്കാരൻ (ബോട്ട് മാസ്റ്റർ) ചികിത്സയിലിരിക്കെ മരിച്ചു. കാക്കാഴം സുഷാന്ത് ഭവനത്തിൽ പരേതനായ സോമരാജന്റെ മകനും എൻ. ജി .ഒ അസോസിയേഷൻ കുട്ടനാട് താലൂക്ക് വൈസ് പ്രസിഡന്റുമായ സുഷാന്ത് (45) ആണ് മരിച്ചത്.
ബുധനാഴ്ച ജോലിക്കിടയിൽ ബോട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.




