അമ്പലപ്പുഴയിൽ കടലാക്രമണം രൂക്ഷം..തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി…

അമ്പലപ്പുഴ: കടലാക്രമണം ശക്തമായ പുന്നപ്ര വിയാനിയിൽ നിരവധി തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി. തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. പുന്നപ്ര ചള്ളി തീരത്തിനു വടക്കോട്ട് അരകിലോമീറ്ററോളുമുള്ള വിയാനി കടപ്പുറം വരെ കടൽ ഭിത്തിയില്ല. ഈ ഭാഗത്താണ് ഉച്ചയോടെ കടലാക്രമണം ശക്തമായത്. പുറംകടലിൽ നിന്ന് ഉയർന്നു പൊങ്ങിയ കുറ്റൻ തിരമാലകൾ ശക്തിയാർജിച്ചു കരയിലേക്ക് വന്നതാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്. തീരത്തിന് മീറ്ററുകളോളം മാറ്റിവെച്ചിരുന്ന ചില പൊന്തുവള്ളങ്ങളും കടൽ എടുത്തു. വാടക്കൽ അറപ്പ പൊഴി ഭാഗത്തും കടൽശക്തമാണ്. കുറ്റൻ തിരമാലകൾ പൊഴിയിലേക്ക് ഇരച്ചുകയറുകയാണ്. പൊഴി നിറഞ്ഞു കവിഞ്ഞാൽ സമീപത്തെ നിരവധി വീടുകൾ വെള്ളത്തിലാകും.

Related Articles

Back to top button