അമ്പലപ്പുഴയിലെ ബിജെപി മുന്നേറ്റം…സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ നാളെ ആരംഭിക്കും…

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും. തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ ടൗൺ, അമ്പലപ്പുഴ കിഴക്ക്, നീർക്കുന്നം, വണ്ടാനം, പുന്നപ്ര കിഴക്ക്, പുന്നപ്ര, പുന്നപ്ര സൗത്ത്, പുന്നപ്ര വടക്ക് എന്നീ പത്ത്‌ ലോക്കൽ കമ്മിറ്റികൾക്കുകീഴിലായി 166 ബ്രാഞ്ചുകളാണ് അമ്പലപ്പുഴ ഏരിയയിൽ ഉള്ളത്.നാളെ ആരംഭിക്കുന്ന സമ്മേളനങ്ങൾ ഈമാസം 26 വരെ നടക്കും. ദിവസം ഒന്നിലധികം ബ്രാഞ്ചുകളിൽ സമ്മേളനം നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടൽ വിട്ടുമാറുംമുൻപേ നടക്കുന്ന സമ്മേളനങ്ങളിൽ വോട്ടുചോർച്ചതന്നെയാകും പ്രധാനമായും ചർച്ചചെയ്യപ്പെടുക.

Related Articles

Back to top button