അമ്പമ്പോ എന്തൊരു സാമ്യം….
ഒരാളെ പോലെ ഏഴ് പേർ കാണുമെന്നാണ് പഴമക്കാർ പറയാറ്. പരസ്‍പരം മുഖ്യസാമ്യമുള്ളവരെ കാണുന്നത് എന്നും കൗതുകവുമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ. അത്തരത്തിലുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും മുൻമ്പ് പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ നടി ശോഭനയുടെ രൂപസാദൃശ്യമുള്ള ഒരു ഗായികയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കർണാടിക് ഗായിക ശിവശ്രീ സ്കന്ദയുടേതാണ് വീഡിയോ. ശോഭനയുടെ പഴയകാല മുഖവുമായി ഏറെ സാമ്യമുണ്ട് ശിവശ്രീയ്ക്ക്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ശോഭനയുടെ മുഖവുമായി സാമ്യമുണ്ടല്ലോ എന്ന് പറഞ്ഞ് രംഗത്തെത്തുന്നത്. വേറെയും പല വീഡിയോകളും ഇന്‍സ്റ്റാഗ്രാമില്‍ ശിവശ്രീ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിലത് ഒഴിച്ച് ബാക്കിയുള്ളവയില്‍ ശോഭനയുമായി സാമ്യം ശിവശ്രീയ്ക്ക് ഇല്ല. തമിഴ്‌നാട് സ്വദേശിയായ ശിവശ്രീ നർത്തകി കൂടിയാണ്.