അമ്പതോളം പശുക്കളെ നദിയിലെറിഞ്ഞു..20 എണ്ണം ചത്തു..നാല് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്…

അമ്പതോളം പശുക്കളെ ഒരു സംഘം ആളുകള്‍ നദിയിലേക്കെറിഞ്ഞ സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.പിന്നാലെയാണ് നടപടി.: മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. ബാംഹോറിനടുത്തുള്ള റെയിൽവേ പാലത്തിന് താഴെയുള്ള സത്‌ന നദിയിലേക്ക് പശുക്കളെ ചിലർ എറിയുന്ന വീഡിയോയാണ് പുറത്തുവന്നത്.ഇതിൽ ഇരുപതോളം പശുക്കൾ ചത്തു.

. ബേട്ട ബാഗ്രി, രവി ബാഗ്രി, രാംപാല്‍ ചൗധരി, രാജ്ലു ചൗധരി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഗോവധനിരോധന നിയമത്തിലെ വകുപ്പുകളടക്കം ചേര്‍ത്തിട്ടുണ്ട്.പശുക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button