അമേഠി തിരിച്ചടിച്ചു..സ്മൃതി ഇറാനി തോൽവിയിലേക്ക്…
കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്ക് അമേഠിയില്‍ വൻ തിരിച്ചടി.വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 81,000 വോട്ടിന്റെ ലീഡില്‍ പിന്നിലുള്ള സ്മൃതിയുടെ പരാജയം ഏകദേശം ഉറപ്പിച്ചുകഴിഞ്ഞു . സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നിരന്തരം രാഹുല്‍ ഗാന്ധിക്കെതിരെ ആക്ഷേപം ചൊരിഞ്ഞ സ്മൃതി ഇറാനിക്ക് നേരിട്ട തിരിച്ചടി ബിജെപി കേന്ദ്രത്തെ ഞെട്ടിപ്പിക്കുന്നതാണ്.അതേസമയം അമേഠി പിടിച്ചെടുത്തതിന്റെ ആഹ്ലാദ പ്രകടനത്തിലാണ് കോണ്‍ഗ്രസ്. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മയാണ് ഇവിടുത്തെ കോൺഗ്രസ്സ് നേതാവ്.