അമൃത് എക്‌സ്പ്രസിന് ഇനി കഴക്കൂട്ടത്തും സ്റ്റോപ്… ഉദ്ഘാടനം ചെയ്തു…

തിരുവനന്തപുരം: തിരുവനന്തപുരം- മധുര അമൃത് എക്‌സ്പ്രസിന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ അനുവദിച്ച സ്റ്റോപ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. എം.പിമാരായ ശശിതരൂർ, ബിനോയ് വിശ്വം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.നിരവധി യാത്രക്കാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. ടെക്നോപാർക്ക് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും കഴക്കൂട്ടത്തെ സ്റ്റോപ് വളരെയധികം ​ഗുണം ചെയ്യും. ദീർഘ നാളത്തെ യാത്രക്കാരുടെ ആവശ്യമാണ് ഇന്ന് നിറവേറിയതെന്ന് ഉദ്ഘാടനത്തിന് ശേഷം കേന്ദ്രമന്ത്രി പ്രതികരിച്ചു.

Related Articles

Back to top button