അമീറുല്‍ ഇസ്ലാം നിരപരാധി..വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീൽ നൽകുമെന്ന് അഡ്വ. ആളൂര്‍….
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമീന്‍റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തള്ളിക്കൊണ്ട് പ്രതിയുടെ അഭിഭാഷകൻ അഡ്വ. ബിഎ ആളൂര്‍.അമീറുള്‍ ഇസ്ലാം നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തത് മറ്റാരോ ആണെന്നും .വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു നിരപരാധിയെ രക്ഷപ്പെടുത്താനായില്ലെന്ന വേദനയാണ് തനിക്കുള്ളതെന്നും ആളൂര്‍ പറഞ്ഞു. ഒരു കിളുന്ത് പയ്യനായ അമീറുല്‍ ഇസ്ലാം ശക്തയായ ഒരു വ്യക്തിയെ കീഴ്പെടുത്തി, ബലാത്സംഗം ചെയ്തുവെന്നെല്ലാം പറഞ്ഞാല്‍ അത് നിയമവിരുദ്ധമായിരിക്കും, മറ്റാരോ കുറ്റം ചെയ്തിട്ട് അത് അന്വേഷിക്കാൻ അന്വേഷണസംഘം തയ്യാറായില്ല, സുപ്രീംകോടതിയില്‍ എല്ലാം വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ. ആളൂര്‍ പറഞ്ഞു.