അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരം……

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നതായി ആശുപത്രി അധികൃതര്‍. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുന്നത്.ഇതിനുപുറമെ ആശങ്കയുയര്‍ത്തി നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളും ചെറുതായി ലക്ഷണങ്ങള്‍ കാണിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍, ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പരിശോധന ഫലമറിയാന്‍ ഒരാഴ്ചയെടുക്കുമെങ്കിലും ഇവര്‍ക്കും ചികിത്സ തുടങ്ങി.രോഗത്തിന് പ്രധാന മരുന്ന് കിട്ടാനുള്ള ശ്രമം നടക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനായി ആരോഗ്യ വകുപ്പ് വിദേശത്തടക്കം ബന്ധപ്പെടുന്നുണ്ട്. കടലുണ്ടി പുഴയില്‍ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. മേയ് പത്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Back to top button