അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് 9 വയസ്സുകാരന് ദാരുണാന്ത്യം…
അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മല്‍ പ്രബീഷ് – റീന ദമ്പതികളുടെ മകന്‍ അനന്‍ പ്രബീഷ് (9) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്തു വെച്ചായിരുന്നു അപകടം ഉണ്ടായത്.തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയോടെ മരിക്കുകയായിരുന്നു.എംജിഎം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരങ്ങള്‍: അലന്‍, ആകാശ്.