അമിത വേഗത്തിലെത്തിയ ട്രക്ക് പാഞ്ഞു കയറി..16 പശുക്കള്‍ ചത്തു…

അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 16 പശുക്കള്‍ ചത്തു. അഞ്ച് പശുക്കള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം.പരിക്കേറ്റ പശുക്കളെ മൃഗാശുപത്രിയിലേയ്ക്ക് മാറ്റി. ഭാരതീയ ന്യായ സംഹിത പ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നീ പ്രസക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇടിച്ചിട്ട ട്രക്ക് കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഡ്രൈവര്‍ ധീരേന്ദ്ര കുഷ്വാഹ, സഹായി പ്രമോദ് കുഷ്വാഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button