അഭ്യൂഹങ്ങൾക്ക് വിരാമം..റായ്ബറേലിയിൽ സ്ഥാനാര്‍ഥി രാഹുൽ തന്നെ..അമേഠിയില്‍….
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അമേഠിയിൽ സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തനായ കെ.എൽ.ശർമയും മത്സരിക്കും .ഔദ്യോഗിക പ്രഖ്യാപനം അല്‍പ സമയത്തിനകം ഉണ്ടാകും.
സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമേഠിയില്‍ പ്രതിഷേധം നടത്തിയിരുന്നു.അഞ്ചാം ഘട്ടമായ മേയ് 20നാണ് രണ്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ് .