അഭിഷേക് ബച്ചന് എസ്ബിഐ മാസം 1800000 രൂപ നല്‍കും…കാരണം ഇതാണ്…

പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും മാസം 18 ലക്ഷം രൂപ അഭിഷേകിന് ലഭിക്കും. അത് പലിശ ഇനത്തില്‍ ഒന്നുമല്ല. അതിന്‍റെ കാര്യങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

റിപ്പോർട്ട് പ്രകാരം ഏകദേശം 280 കോടി രൂപയുടെ ആസ്തിയുള്ള അഭിഷേക് ബച്ചൻ, മുംബൈയിലെ ബച്ചന്‍ കുടുംബത്തിന്‍റെ ഔദ്യോഗിക വസതിയായ ജല്‍സയ്ക്ക് അടുത്തുള്ള അദ്ദേഹത്തിന്‍റെ ആഡംബര ഭവനങ്ങളായ അമ്മു, വാറ്റ്സ് എന്നിവയുടെ താഴത്തെ നില സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഈ പാട്ടക്കരാർ 15 വർഷത്തേക്ക് നീളുന്നതാണ്. ഇത് വലിയൊരു വാടക അഭിഷേകിന് ലഭിക്കാന്‍ ഇടയാക്കും.

സാപ്കീ.കോം റിപ്പോർട്ട് പ്രകാരം അഭിഷേകും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള 15 വർഷത്തെ പാട്ടക്കരാർ സംബന്ധിച്ച വിശദാംശങ്ങൾ രേഖകൾ പുറത്തുവന്നിട്ടുണ്ട്. അഭിഷേക് ബച്ചൻ നിലവിൽ 18.9 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് പ്രതിമാസ വാടകയായി നേടുന്നത്. അഞ്ച് വർഷത്തിന് ശേഷം പ്രതിമാസ വാടക 23.6 ലക്ഷം രൂപയായും പത്ത് വർഷത്തിന് ശേഷം 29.5 ലക്ഷം രൂപയായും വർധിപ്പിക്കാനുള്ള വ്യവസ്ഥകൾ പാട്ട കരാറില്‍ ഉള്‍പ്പെടുന്നു. കെട്ടിടത്തിൽ 3,150 ചതുരശ്ര അടിയാണ് എസ്ബിഐക്ക് നൽകിയിരിക്കുന്നത്.

Related Articles

Back to top button