അഭിമുഖത്തിനിടെ അപ്രതീക്ഷിതമായി ഹാര്‍ദ്ദിക്കിന് രോഹിത്തിന്‍റെ സ്നേഹചുംബനം….
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തിനൊപ്പം തന്നെ ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. ദിവസങ്ങള്‍ക്ക് മുമ്പ് വരെ മുംബൈ ടീമിലെ തമ്മിലടിയും ഹാര്‍ദ്ദിക്ക് പാണ്ഡ്യ-രോഹിത് ശര്‍മ പോരുമെല്ലാം ചര്‍ച്ച ചെയ്ത് തളര്‍ന്ന ആരാധകര്‍ക്ക് ആദ്യമത് വിശ്വസിക്കാനായില്ലെന്ന് മാത്രം. വിജയനിമിഷത്തില്‍ വിതുമ്പലോടെ ക്യാമറകള്‍ക്ക് മുമ്പില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് അരികിലേക്ക് നടന്നുവന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ച് കവിളില്‍ ചുംബിച്ചു. പിന്നെ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ചു.