അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചു…
കൊച്ചി: 6 അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി സുപ്രീം കോടതി കൊളീജിയം നിയമിച്ചു. എം.എ.അബ്ദുൽ ഹക്കിം, വി.എം.ശ്യാം കുമാർ, ഹരിശങ്കർ വി.മേനോൻ, മനു എസ്.നായർ, ഈശ്വരൻ സുബ്രമണി, മനോജ് മാധവൻ എന്നിവരെയാണ് നിയമിച്ചത്.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് രണ്ടംഗ മുതിർന്ന അഭിഭാഷക കൊളീജിയവുമായി ചേർന്നാണ് ഇവരുടെ പേരുകൾ തിരഞ്ഞെടുത്തത്. ഇവരുടെ ശുപാർശ മുഖ്യമന്ത്രിയും ഗവർണറും അംഗീകരിക്കുകയായിരുന്നു.