അഭിഭാഷകയെ മർദ്ദിച്ച സംഭവം.. സി പി ഐ എം കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി…..

വർക്കല:അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ സി പി ഐ എം കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി. കുടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.സുധീർ കല്ലമ്പലത്തിനെയാണ് പാർട്ടിയുടെ ചുമതലയിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.പുതിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വിജിൻ കുടവൂരിനെ തെരഞ്ഞെടുത്തു. രണ്ട് ആഴ്ച്ച മുൻപ് ആറ്റിങ്ങൽ ബാറിലെ അഭിഭാഷകർ പൂവൻപാറയിലുള്ള ഹോട്ടലിൽ നടത്തിയ ആഘോഷ പരിപാടിക്കടയിലാണ് ആറ്റിങ്ങൽ സ്വദേശിയായ അഭിഭാഷകയെ സുധീർ മർദ്ദിച്ചത്.ഇതിനെ തുടർന്ന് അഭിഭാഷകർ ആറ്റിങ്ങൽ പോലീസ് ന് പരാതി നല്കിയതിനെ തുടർന്ന് പോലീസ് കേസെടുത്തു.ഇതിനെ സംബന്ധിച്ച് .സി പി ഐ എം ജില്ലാ കമ്മിറ്റി സുധീറിനോട് വിശദീകരണം നല്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.സംഭവത്തിൽ തനിക്ക്ജാഗ്രത കുറവുണ്ടായിട്ടുണ്ട് എന്ന് സമ്മതിച്ചു.കഴിഞ്ഞ ദിവസം കൂടിയ ലോക്കൽ കമ്മിറ്റിയിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

Related Articles

Back to top button