അഭിജിത് ഗാംഗുലി രാജി വച്ചു…

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗാംഗുലി രാജി വച്ചു. കൈകൂലി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാറിനെ പ്രതികൂട്ടില്‍ നിര്‍ത്തിയ വിധി എഴുതിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ജഡ്ജിയാണ് അഭിജിത് ഗാംഗുലി. വിരമിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് അഭിജിത് ഗാംഗുലി സ്ഥാനമൊഴിഞ്ഞത്. രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ച അദ്ദേഹം ചീഫ് ജസ്റ്റിസിന് രാജി കത്ത് നേരിട്ട് ഏല്‍പ്പിക്കുമെന്നും മാധ്യമങ്ങളെ അറിയിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ അഭിജിത് ഗാംഗുലി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗാംഗുലി ബംഗാളിലെ തംലുക്ക് നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. 2018 ൽ കൊൽക്കത്ത ഹൈക്കോടതിയിൽ ചേർന്ന അഭിജിത് ഗാംഗുലി 2024 ഓഗസ്റ്റില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി വിരമിക്കേണ്ടതായിരുന്നു.

Related Articles

Back to top button