അബൂദബിയിൽ മലയാളി യുവാവിനെ മൂന്ന് മാസമായി കാണാനില്ല..പരാതിയുമായി ബന്ധുക്കൾ…

അബൂദബിയിൽ മലയാളി യുവാവിനെ മൂന്ന് മാസമായി കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്‌സൻ സെബാസ്റ്റ്യനെയാണ് കാണാതായത്. വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ലെന്ന് നാട്ടിലെ ബന്ധുക്കൾ പറയുന്നു. അബൂദബി മുസഫ ശാബിയ ഒമ്പതിൽ ഇല്‌ക്ട്രോണിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു 26 കാരനായി ഡിക്‌സൻ സെബാസ്റ്റ്യൻ. മേയ് 15 മുതലാണ് ഇദ്ദേഹത്തെ കാണാതാകുന്നത്.

നാട്ടിലുള്ള മാതാപിതാക്കളെയും സഹോദരങ്ങളെയും ഫോണിൽ ബന്ധപ്പെടാറുള്ള ഡിക്‌സന്റെ ഫോൺകോളുകൾ നിലച്ചതോടെയാണ് യുവാവിനെ കാണാനില്ലെന്ന വിവരം ബന്ധുക്കൾക്ക് ലഭിക്കുന്നത്. മുഖ്യമന്ത്രി, സ്ഥലം എം.പി എന്നിവർ മുഖേന അബൂദബിയിലെ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയെങ്കിലും ഡിക്‌സനെ കണ്ടെത്താനായില്ലെന്ന് സഹോദരൻ റോബിൺ സെബാസ്റ്റ്യൻ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഡിക്‌സൻ ജോലിക്കായി അബൂദബിയിലെത്തിയത്. ജോലി ചെയ്യുന്ന സ്ഥാപനവും ഡിക്‌സനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അബൂദബി പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നാണ് ഇവർക്ക് ലഭിച്ച വിവരം. കാണാതായി മൂന്ന് മാസം പിന്നിടുമ്പോൾ കടുത്ത ആശങ്കയിലാണ് കുടുംബം.

Related Articles

Back to top button