അബൂദബിയില്‍ കാണാതായ തിരുവനന്തപുരം സ്വദേശിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി…

അബൂദബിയില്‍ കാണാതായ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കല്‍ പുരയിടത്തില്‍ ഡിക്‌സണ്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. ദുബൈയില്‍ പാലത്തില്‍ നിന്നു ചാടിമരിച്ചതായാണ് നിഗമനം.ദിവസങ്ങള്‍ക്കുമുമ്പാണ് ഡിക്‌സണെ കാണാതായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണം നടത്തിവരികയുമായിരുന്നു. അബൂദബിയിലെ ഇലക്ട്രോണിക്‌സ് ഷോപ്പില്‍ വാച്ച് റിപ്പയറിങ് വിഭാഗത്തിലായിരുന്നു ജോലി.ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Back to top button