അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്‌.

അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്‌. 25,000 രൂപയും പ്രശസ്‌തിഫലകവുമാണ്‌ ശക്തി പുരസ്‌കാരം. ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം അമ്പതിനായിരം രൂപയാണ്‌.ഗ്രേസി രചിച്ച ‘ഗ്രേസിയുടെ കുറുംകഥകൾ’, മഞ്‌ജു വൈഖരിയുടെ ‘ബോധി ധാബ’(കഥ), ശ്രീകാന്ത്‌ താമരശേരിയുടെ ‘കടൽ കടന്ന കറിവേപ്പുകൾ’ (കവിത), ജാനമ്മ കുഞ്ഞുണ്ണിയുടെ ‘പറയാതെ പോയത്‌’(നോവൽ), കാളിദാസ്‌ പുതുമനയുടെ ‘നാടകപഞ്ചകം’, ഗിരീഷ്‌ കളത്തിലിന്റെ ‘ഒച്ചയും കാഴ്‌ചയും’(നാടകം), ദിവാകരൻ വിഷ്‌ണുമംഗലത്തിന്റെ ‘വെള്ള ബലൂൺ’, ഡോ. രതീഷ്‌ കാളിയാടന്റെ ‘കുട്ടിക്കുട ഉഷാറാണ്‌’ (ബാലസാഹിത്യം), മീനമ്പലം സന്തോഷിന്റെ ‘വേദി, ജനകീയ നാടകം, രംഗാനുഭവ പഠനം’, പ്രൊഫ. വി കാർത്തികേയന്റെ ‘ചരിത്രപഠനവും സമൂഹവും’ (വൈജ്ഞാനികസാഹിത്യം) എന്നിവ പുരസ്കാരം നേടി.

Related Articles

Back to top button