അബിഗേലിനോട് വീഡിയോ കോളില്‍ സംസാരിച്ച് അമ്മ

കൊല്ലം: ആറ് വയസ്സുകാരി അബിഗേലിനോട് വീഡിയോ കോളില്‍ സംസാരിച്ച് അമ്മ. ഫോണില്‍ മകള്‍ക്ക് ഉമ്മ നല്‍കിയാണ് അമ്മ സന്തോഷം പ്രകടിപ്പിച്ചത്. ഇന്നലെ കാറില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്നാണ് കൊല്ലം ആശ്രാമം മൈതാനത്തു വെച്ച് നാട്ടുകാര്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാടൊട്ടുക്കും പൊലീസ് വലവിരിച്ചതോടെയാണ് പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാൻ നിര്‍ബന്ധിതരായത്.

Related Articles

Back to top button