അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണു..റാസല്‍ഖൈമയില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം…

യുഎഇയിലെ റാസല്‍ഖൈമയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു. കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനന്‍(28 ) ആണ് മരിച്ചത്.റാസല്‍ഖൈമയില്‍ ഹോട്ടല്‍ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റില്‍ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കാത്തുനിൽക്കുന്നതിനിടെ അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയാണോയെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ച് മൃതദേഹം റാസ് അല്‍ ഖൈമയിലെ ശ്മശാനത്തില്‍ അടക്കം ചെയ്തു.

Related Articles

Back to top button