അഫ്ഗാൻ താരം റാഷിദ് ഖാന്‍ വിവാഹിതനായി..സുരക്ഷയൊരുക്കി തോക്കുധാരികള്‍…

അഫ്ഗാനിസ്ഥാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ വിവാഹിതനായി. റാഷിദിന്‍റെയും മറ്റ് മൂന്ന് സഹോദരന്മാരുടേയും വിവാഹവും ഒരുമിച്ചാണ് നടന്നത്. അഫ്ഗാന്‍ തലസ്ഥാനമായ കാബുളിലായിരുന്നു വിവാഹാഘോഷങ്ങള്‍.കാബൂളിലെ വിവാഹ വേദിയുടേയും ആഘോഷങ്ങളുടേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. റാഷിദിന്‍റെ വിവാഹവേദിക്ക് സുരക്ഷയൊരുക്കുന്ന തോക്കുധാരികളുടെ ദൃശ്യങ്ങളും പുറത്തുവന്നു. കാബൂളിലെ ഇംപീരിയല്‍ കോണ്ടിനെന്‍റല്‍ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍‍.

Related Articles

Back to top button