അപ്പർകുട്ടനാട് സ്വതന്ത്ര നെൽ കർഷകർ എസ്.ബി.ഐ റീജണൽ ഓഫിസിന് മുന്നിൽ ധർണ്ണ നടത്തും

മാവേലിക്കര- നെല്ല് കൊടുത്ത് നാല് മാസം കഴിഞ്ഞിട്ടും എസ്.ബി.ഐ കർഷകരോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കും വഞ്ചനയ്ക്കുമെതിരെ 29ന് രാവിലെ 10 മുതൽ മാവേലിക്കര കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിന് മുന്നിലുള്ള എസ്.ബി.ഐ റീജണൽ ഓഫിസിന് മുന്നിൽ അപ്പർ കുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തും. സർക്കാർ സപ്ലെകോ വഴി കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ജൂൺ 30 വരെ പേമെൻറ്റ് ഓർഡർ ആയിട്ടുള്ള കർഷകരുടെ തുക വിതരണം ചെയ്യുന്നതിന് വേണ്ടി കാനറാ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കാനറാ ബാങ്ക് ജൂൺ 30 വരെയുള്ള കർഷകരുടെ പി.ആർ.എസ് വാങ്ങുകയും തുക വിതരണം നടത്തകയും ചെയ്തു. എന്നാൽ എസ്.ബി.ഐ മെയ് 19 വരെ പേയ്മെൻറ്റ് ഓർഡർ ആയ കർഷകരുടെ ലിസ്റ്റ് മാത്രമാണ് കൊടുത്തിട്ടുള്ളതെന്ന് അപ്പർകുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്മ പ്രസിഡന്റ് ഗോപൻ ചെന്നിത്തല, സെക്രട്ടറി സുരേഷ് പായിപ്പാട്, ട്രഷറർ വിജയൻ വേലു എന്നവർ ആരോപിച്ചു.

Back to top button