അപൂര്‍വരോഗം ബാധിച്ച മാതാവിന് കൂട്ടിരിക്കാന്‍ പന്ത്രണ്ടുകാരന്‍ മാത്രം..
ആലപ്പുഴ : അപൂര്‍വ രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന മാതാവിനു കൂട്ടിരിക്കാന്‍ പന്ത്രണ്ടുകാരനായ മകന്‍ മാത്രം. തുടര്‍ചികിത്സയ്ക്കു പണമില്ലാതെ കുടുംബം ദുരിതത്തില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് പുതുവല്‍ റാഷിദ (44) യാണ് എസ്.എല്‍.ഇ. എന്ന അപൂര്‍വ അര്‍ബുദരോഗം ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്.
കൂട്ടിരിക്കുന്നത് മകന്‍ ആഷിഫും. ലക്ഷത്തില്‍ ഏതാനും പേര്‍ക്കു മാത്രം ബാധിക്കുന്ന രോഗമാണ് റാഷിദയുടേത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് റാഷിദയുടെ ഭര്‍ത്താവ് അര്‍ബുദം ബാധിച്ച് മരണമടഞ്ഞിരുന്നു. പ്രായമേറിയ മാതാവും മകന്‍ ആഷിഫും മാത്രമേ ഇവര്‍ക്കാശ്രയമുള്ളൂ. റാഷിദ ചെറിയ ജോലി ചെയ്താണ് ഈ കുടുംബം പുലര്‍ത്തിയിരുന്നത്. രോഗ ബാധിതയായതോടെ വരുമാനം നിലച്ചു.
പ്രതിമാസം മരുന്നുവാങ്ങാന്‍ തന്നെ ഇപ്പോള്‍ പതിനായിരത്തോളം രൂപയാകും. ബന്ധുക്കളുടെയും സുമനസുകളുടെയും കാരുണ്യം കൊണ്ടാണ് ഇത്രയുംനാള്‍ ചികിത്സ നടന്നത്. ദുരിതക്കയത്തില്‍ കഴിയുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ സന്മനസുള്ളവര്‍ക്ക് എസ്.ബി.ഐ. പുന്നപ്ര ശാഖയില്‍ റാഷിദയുടെ പേരിലുള്ള 5703648 1577 എന്ന അക്കൗണ്ട് നമ്പരിലേക്കു സഹായം നല്‍കാം.
ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എന്‍: 0070215. ഫോണ്‍: 8281366381